Kala Sariram Chinta: Avishkaranangal

കല  ശരീരം ചിന്ത : ആവിഷ്കരണങ്ങൾ

കൊച്ചി മുസിരിസ് ബിനാലെ 2016

സംഘാടനം : ദിലീപ് രാജ്, രഞ്ജിനി കൃഷ്ണൻ

 

കൂടിച്ചേർന്നു ചിന്തിക്കുക എന്നത് ഒരു പരീക്ഷണമാണ് ; രാഷ്‌ട്രീയമായ ആവശ്യവും. അങ്ങനെ തോന്നുന്ന കുറച്ചു  പേരുടെ നാലു ദിവസത്തെ  സംഗമം ആണിത്. അതിൽ ആവിഷ്കരണത്തിന്റെ പല രൂപങ്ങൾ ഉണ്ടാവും ; മൗനവും. നിങ്ങൾക്കും  കൂടെ ചേരാം.

എല്ലാരും  തന്നെ സ്വന്തം കള്ളികളും കളങ്ങളും  വിട്ടു പുറത്തിറങ്ങുന്ന, അനുശീലനങ്ങളെ അതിലംഘിക്കുന്ന, ഒരു ഒരുമിച്ചു കൂടൽ ആയിട്ടാണിത് സങ്കല്പിച്ചിട്ടുള്ളത്.

കല ചിന്തയെ പിൻപറ്റുന്നോ ചിന്ത കലയെ പിൻപറ്റുന്നോ തുടങ്ങിയ സന്ദേഹങ്ങളിൽനിന്നു മാറി കല ചിന്തയെയും ചിന്ത കലയെയും ക്ഷണിക്കുന്നിടത്താണ് ആവിഷ്കരണങ്ങൾ ഉടലെടുക്കുന്നത്. ഉടലെടുക്കുന്നതിന്റെ ഉണ്മയെന്ത് എന്ന അന്വേഷണവും ഈ  സംഗമത്തിൽ നടക്കും. കല കലയുടെയും ചിന്ത ചിന്തയുടെയും ഭാഗം കൃത്യമായി വാദിച്ചു തീർക്കുന്ന രൂപത്തിലല്ല ആവിഷ്കരണങ്ങൾ സംഭവിക്കുന്നത് . കലയും ചിന്തയും അവയുടെ പതിവ് ചിട്ടവട്ടങ്ങളിൽ നിന്നും ഇറങ്ങി നടക്കുന്ന നിമിഷങ്ങളുടെ സാധ്യതയിലേക്കാണ് അവസ്വയം തുറക്കാൻ ശ്രമിക്കുന്നത്.

മലയാളത്തിൽ ചിന്തിക്കാൻ ബോധപൂർവം ഉള്ള ശ്രമം ഈ കൂട്ടു പരിശ്രമത്തിൽ ഉണ്ട്. മലയാളം എന്നത് ഭാഷാപരമായ ഒരു പശ്ചാത്തലം എന്നതിലുപരി ചിന്തയെയും കലയെയും ത്വരിപ്പിക്കുകയും പരിചയമുള്ളയിടങ്ങളിൽ നിന്ന് തെറിപ്പിക്കുകയും ചെയ്യുന്ന ഒന്നായിട്ടാവും ഇതിൽ  കടന്നു വരിക. ആഗോള കലയുടെയും ആഗോള ചിന്തയുടെയും തിരയിളക്കങ്ങൾ  മാത്രമല്ല പ്രാദേശിക ചിന്തയുടെയും കലയുടെയും  നീരുറവകളും ഈ ചർച്ചകളെ സ്പർശിക്കും.

 


 

ജനുവരി 13, 2017

 

10 am

കൂടിയിരിപ്പ്  1

കലയും ചിന്തയും കലാചിന്തയും

മുഖവുര : ദിലീപ് രാജ് , രഞ്ജിനി കൃഷ്ണൻ

 

11 am

മുഖ്യ പ്രഭാഷണം:   കല, ഉണ്മ, ഉടൽ“,   നിസാർ അഹമ്മദ്

 

പ്രതികരണങ്ങൾ
തുടക്കം : അനിത തമ്പി, ശശികുമാർ, കൽപ്പറ്റ നാരായണൻ, സജിത മഠത്തിൽ

 

3.30  pm

പരിസരം, പ്രാദേശികത, പ്രയോഗം

ഒന്നാം വട്ടം

ലതീഷ് മോഹൻ
സി എസ് വെങ്കിടേശ്വരൻ
റിയാസ് കോമു
രേണു രാംനാഥ്
കെ രാജൻ
ദിനേശൻ വടക്കിനിയിൽ

5.30  pm
സംസാരം
സിജി കൃഷ്ണൻ, കവിത ബാലകൃഷ്ണൻ

 

ജനുവരി 14 , 2017
 

6  pm
കൂടിയിരിപ്പ് 3

ബിനാലെ – ആദ്യ നോട്ടം 
തുടക്കം: അനിത തമ്പി , നിസാർ അഹമ്മദ്
 
ജനുവരി 15 , 2017  
 

10 am
സംസാരം
വിനു വി വി, എം ആർ രേണുകുമാർ

 

11 am
കൂടിയിരിപ്പ് 4

കേരളീയതയും ദൃശ്യ പരിസരവും

 

ഒന്നാം വട്ടം
സുജിത് കുമാർ പാറയിൽ

ശശികുമാർ
കവിത ബാലകൃഷ്ണൻ
ദാമോദർ പ്രസാദ്
 

സംസാരം
രാമു അരവിന്ദൻ / ബൈജു നടരാജൻ

 

പ്രതികരണങ്ങൾ 

 
3.30 pm  

കൂടിയിരിപ്പ് 5

ശരീരം : മുദ്രണവും നിർവഹണവും
 
ഒന്നാം വട്ടം
എം വി നാരായണൻ
ഇന്ദു ജി
ശങ്കർ വെങ്കിടേശ്വരൻ
ഷഹബാസ് അമൻ
പ്രതികരണങ്ങൾ 
 
5.30 pm  
സംസാരം 

കപില വേണു,  ഇന്ദു ജി, എം വി നാരായണൻ

 
6.30 pm  

ഉടലുറവ് 

ആവിഷ്കരണം : ശങ്കർ വെങ്കിടേശ്വരൻ, ചന്ദ്രു നിനസം

 

ജനുവരി 16 , 2017
 
 
10 am
കൂടിയിരിപ്പ് 7
ഭാഷ / കവിത / സിദ്ധാന്തം  
 
ഒന്നാം വട്ടം
അൻവർ അലി
ടി വി മധു
സി .ജെ .ജോർജ്
ആശാലത
ലതീഷ് മോഹൻ
 

പ്രതികരണങ്ങൾ

 
12 pm
സംസാരം  
കൽപ്പറ്റ നാരായണൻ
 
2.30 pm

അനുഷ്ഠാനം , ആത്മാവിഷ്‌കരണം , കല   

പ്രബന്ധങ്ങൾ
ദിനേശൻ വടക്കിനിയിൽ
രേഷ്മ ഭരദ്വാജ്
 
3.30 pm

കൂടിയിരിപ്പ് 8

ഉടൽ, ഉണ്മ, കല 
 
സമാഹരണം 
നിസാർ അഹമ്മദ്

 


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആ വിവരം എഴുതി അറിയിക്കേണ്ട ഐ ഡി  : [email protected]

അവസാന തീയതി: ജനുവരി 8

പരിപാടിയിൽ പങ്കെടുക്കുന്നതിന് കൊച്ചിയിൽ താമസ സൗകര്യം ആവശ്യമുണ്ടെങ്കിലും അതിന്റെ ചിലവിൽ   ഇളവുകൾ ആവശ്യമുണ്ടെങ്കിലും അത് കൂടി സൂചിപ്പിക്കുക.